
Kukkoos Store Quality Product
സംശുദ്ധമായ നാടൻ നെയ്യ്
കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ബുദ്ധി വികാസത്തിനും അത്യുത്തമം
Free Shipping
Anywhere in India
Cash On Delivery
Available
Grass Fed
No artificial feed
Easy Returns
No Questions Asked
Our Happy Customer!

എന്താണ് തനത് നാടൻ പശുക്കൾ?



ഇന്ന് നമ്മുടെ നാട്ടിൽ ഭൂരിഭാഗം കാണപ്പെടുന്നത് സങ്കരയിനം പശുക്കളേയാണ്
ഇത് വിദേശയിനം പശുക്കളും (Bos Taurus) നാടൻ ഇനം പശുക്കളും ചേർന്ന സങ്കരയിനം പശുക്കളാണ്
ഭാരതീയമായ പശുക്കളിൽ (Bos Indicus) തന്നെ കേരളത്തിൽ കണ്ട് വരുന്ന ഉയരം കുറഞ്ഞ കുള്ളൻ പശുക്കളാണ് നമ്മുടെ ശരിയായ തനത് നാടൻ പശുക്കൾ എന്നറിയപ്പെടുന്നത്
85 cm മുതൽ 110cm വരെയാണ് ഇവയുടെ ശരാശരി ഉയരം. മുതുകത്തുള്ള പൂഞ്ഞയും കഴുത്തിന് താഴെയുള്ള താടയുമാണ് കാഴ്ച്ചയിലെ ഇവയുടെ പ്രധാന സവിശേഷതകൾ

A2 പാലാണ് നമുക്ക് നല്ലത്


എന്താണ് A2 പാൽ?
പാലിലെ മൊത്തം പ്രോട്ടീനിന്റെ 30 ശതമാനവും ബീറ്റാ കേസിൻ (Beta casien) ആണ്. ബീറ്റാ കേസിനുകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്
- A1 Beta Casien
- A2 Beta Casien
നമ്മുടെ നാട്ടിൽ ഭൂരിഭാഗം കണ്ടു വരുന്ന വിദേശ-സങ്കരയിനം പശുക്കൾ നൽകുന്നത് A1 ബീറ്റാ കേസിൻ അടങ്ങിയ പാലാണ്. എന്നാൽ നമ്മുടെ തനതായ നാടൻ ജനുസ്സുകൾ നൽകുന്നത് A2 ബീറ്റാ കേസിൻ അടങ്ങിയ പാലാണ്.
A1 പാൽ സ്ഥിരമായി കഴിക്കുന്നത് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് ഇടയാക്കുന്നതും ബ്രെയിൻ ഫോഗ് എന്ന ഓർമക്കുറവ്, മൂഡ് ഓഫ് ആകുന്നത്, ഹോർമോൺ ചേഞ്ച്, കുട്ടികളിൽ ദഹനപ്രശ്നങ്ങൾ, പഠന വൈകല്യം, മുതിർന്നവരിൽ പ്രമേഹം, ഹൃദ്രോഗ സാദ്ധ്യതകൾ, ത്വക് രോഗസാധ്യതകൾ തുടങ്ങി അനേകം രോഗങ്ങൾക്കിടയാക്കുമെന്നു അടുത്തിടെ നടന്ന പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾ അറിയാൻ Devil in the milk എന്ന പുസ്തകം റെഫർ ചെയുക)
അതെ സമയം A2 പാൽ മനുഷ്യ ഉപഭോഗത്തിനു സുരക്ഷിതമാണ് എന്ന് മാത്രമല്ല ഡയബെറ്റിക്സ്, ഹൃദ്രോഗം, ഓട്ടിസം, സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം, ഉദര രോഗങ്ങൾ ഇവയെ ചെറുക്കാൻ A2 പാലിന് സാധിക്കുന്നു!!
ഏതൊരു സംരംഭകരുടെയും പോലെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ ഡയറി ഇൻഡസ്ട്രയിലേക്ക് കടന്നു വരുന്നത്.
ഭൂരിഭാഗം മലയാളികളെ പോലെ തനത് നാടൻ പശുക്കൾ എന്നൊരു ഇനത്തെപെറ്റി യാതൊരു കേട്ടുകേൾവി പോലും ഞങ്ങൾക്കുണ്ടായിരുന്നില്ല. എന്നാൽ ക്രമേണ തനത് നാടൻ പശുക്കൾ എന്താണെന്നും അതിന്റെ ഗുണമേന്മ എന്തെല്ലാമാണെന്നും മറ്റും പഠിക്കാൻ ആരംഭിച്ചു.
തനത് നാടൻ പശുക്കളും വിദേശ-സങ്കരയിനം പശുക്കളും തമ്മിൽ കാഴ്ചയിൽ സാമ്യം തോന്നിക്കുമെങ്കിലും അജഗജാന്തരം വ്യത്യാസമുണ്ട്. ഞങ്ങളുടെ നെയ്യ് ഒരു തവണയെങ്കിലും വാങ്ങി ഉപയോഗിച്ചാൽ നിങ്ങൾക്കും ആ വ്യത്യാസം മനസിലാകും!
അങ്ങനെ ശുദ്ധമായ നാടൻ നെയ്യ് സാധാരക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്..

നെയ്യ് തയ്യാറാക്കുന്ന വിധം


പാൽ തൈരാക്കി തൈരിൽ നിന്ന് വെണ്ണ കടഞ്ഞെടുത്ത് ആ വെണ്ണ ഉരുക്കിയാണ് നെയ്യ് നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുമ്പോൾ എത്ര വർഷങ്ങൾ വേണമെങ്കിലും കേടാകാതെ ഇരുന്ന് കൊള്ളും. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യകത ഇല്ല. അത് മാത്രമോ പഴകും തോറും വീഞ്ഞ് പോലെ ഈ നാടൻ നെയ്യുടെ ഔഷധഗുണം കൂടുന്നു!

തനത് നാടൻ നെയ്യ് ആയുർവേദത്തിൽ


ശുചീകരണം
ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പും മറ്റും ഉരുക്കി കളയാൻ സഹായിക്കുന്നു

ശുദ്ധീകരണം
ശാരീരിക അവയവങ്ങളുടെ ശുദ്ധീകരണം വഴി ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

ആരോഗ്യം
ദഹന നാളത്തെയും മറ്റെല്ലാ കോശങ്ങളെയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു
പല ആയുർവേദ ഔഷധങ്ങളും നെയ്യ് ചേർത്ത് സേവിക്കുവാൻ വൈദ്യന്മാർ ആവിശ്യപ്പെടാറുണ്ട്. എന്നാൽ ഇന്ന് സർവത്ര ലഭ്യമായ, Cream Extractor (പാലിൽ നിന്ന് കൊഴുപ്പ് വേർതിരിച്ചെടുക്കുന്ന യന്ത്രം) ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന നെയ്യ് ചേർത്ത് ഈ ഔഷധങ്ങൾ സേവിക്കുന്നത് മൂലം ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുക മാത്രമല്ല ഉണ്ടാകുന്നത് വിപരീത ഫലം കിട്ടുകയും ചെയുന്നു. ഒടുവിൽ അവർ ആയുർവേദത്തെ പഴിചാരുകയും ചെയ്യുന്നത് തികച്ചും വിരോധാഭാസം എന്നെ പറയാൻ സാധിക്കൂ..

ആയുർവേദത്തിൽ ഘൃതം എന്നറിയപ്പെടുന്ന നെയ്യ്, ആയുർവേദ വിധികൾ പ്രകാരം ഔഷധങ്ങളും പോഷകങ്ങളും ശരീരത്തിലേക്ക് എത്തിക്കുന്ന ഒരു വാഹകനായ പ്രവർത്തിക്കുന്നു!!
നറുനെയ്യിൻറെ സൗന്ദര്യവാസനയും സ്വാദും നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കുകയും, കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങളേ നന്നായി ആഗിരണം ചെയ്യപ്പെടാനും സഹായിക്കും നമ്മുടെ ശരീരത്തിലെ ദോഷങ്ങളായ വാതത്തെയും പിത്തത്തെയും സുഖപ്പെടുത്തുന്ന കാര്യത്തിൽ ആയുർവേദത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് നെയ്യ് എന്ന ചേരുവ. പണ്ട് കാലങ്ങളിൽ സൗന്ദര്യവർധക വസ്തുക്കൾ മുതൽ കണ്മഷി ഉണ്ടാക്കുന്നതിനു വരെ നാടൻ നെയ്യ് ഉപയോഗിച്ചിരിന്നു.
Our Happy Customer!

എന്ത് കൊണ്ട് നാടൻ നെയ്യിന് ഇത്ര വില?
നാടൻ പശുവിനെപറ്റി അറിയാത്തവർ പൊതുവെ ഞങ്ങളോട് ചോദിക്കുന്ന ചോദ്യമാണ് ‘എന്ത് കൊണ്ടാണ് ഈ നെയ്യിന് ഇത്ര വില? സാധാരണ നെയ്യിന് ഇതിൻറെ നാലിലൊരു ഭാഗം വിലയേ ഉള്ളൂ..
കൃത്രിമമായ കാലിത്തീറ്റകളോ, പാല് കൂടുതൽ കിട്ടുന്നതിന് മറ്റ് കുത്തിവെപ്പുകളോ കൊടുക്കാതെ ശുദ്ധമായ പച്ചപുല്ലും നാടൻ തീറ്റകളും മാത്രം നൽകി വളർത്തുന്ന പശുക്കളിൽ നിന്നാണ് അയന നെയ്യ് നിർമ്മിക്കുന്നത്.

പശുക്കിടാവിന് വേണ്ടത്ര പാല് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് പാൽ കറന്നെടുക്കുന്നത്. വേണ്ടത്ര പാൽ ലഭിക്കാതെയായാൽ പശുക്കിടാവ് ക്ഷീണിക്കുകയും തദ്വാരാ അത് പശുവിന് മാനസിക സംഘർഷം ഉണ്ടാക്കുകയും പിന്നീട് കറന്നെടുക്കുന്ന പാൽ വിഷതുല്യം ആയി തീരുകയും ചെയ്യുന്നു.
ഒരു നാടൻ പശു ഒരു ദിവസം നൽകുന്ന ശരാശരി പാലിന്റെ അളവ് എന്ന് പറയുന്നത് 3 ലിറ്റർ ആണ്. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ പശുക്കിടാവിനെ അമ്മപ്പശുവിന്റെ അടുത്ത് നിന്ന് മാറ്റി നിർത്തുന്നു. ഈ സമയം പശുവിന്റെ അകിടിൽ രൂപപ്പെടുന്ന പാലാണ് അടുത്ത ദിവസം രാവിലെ തന്നെ കറന്നെടുക്കുന്നത്.
കറന്നതിനു ശേഷം പശുക്കിടാവിനെ അമ്മപ്പശുവിന്റെ കൂടെ വിടുന്നു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പശുക്കിടാവ് അമ്മപ്പശുവിന്റെ പാൽ കുടിക്കുന്നു. അങ്ങനെ ഒരു ദിവസത്തിൽ പശു ചുരത്തുന്ന പാലിൽ, പകുതി പശുക്കിടാവിന് ലഭിച്ചെന്നു ഉറപ്പ് വരുത്തിയാണ് ബാക്കി പാൽ നെയ്യ് നിർമ്മിക്കാൻ കറന്നെടുക്കുന്നത്.
ഒരു കിലോഗ്രാം നെയ്യ് ഉത്പാദിപ്പിക്കാൻ ഏകദേശം 22 ലിറ്റർ പാലെങ്കിലും അവിശ്യമായി വരുന്നു. അപ്പോൾ സങ്കല്പിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസിലാകും എന്തുകൊണ്ടാണ് നാടൻ നെയ്യിന് ഇത്രയും വില വരുന്നതെന്ന്!!
